Breaking
Sun. Aug 16th, 2026

ഗുജറാത്തി കുടുംബങ്ങൾദീപാവലിക്ക് ഒരുങ്ങി

പൊന്നാനി : തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങളിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ആദ്യദിനമായ ഏകാദശിയിൽ രാത്രിയോടെ വീടുകൾക്ക് ചുറ്റും ദീപങ്ങൾ തെളിച്ചു.ശനിയാഴ്ച വാക് ബാറസ് ചടങ്ങുകളും ഞായറാഴ്ച ധൻ തേരസ്, കാളി ചൗധസ് എന്നിവയും നടന്നു. സ്വർണാഭരണങ്ങൾ വാങ്ങുന്നത് പുണ്യമെന്ന് ഗുജറാത്തികൾ കരുതുന്ന ദിനമാണ് ധൻ തേരസ്. കുടുംബങ്ങളിൽ മുതിർന്നവരും മറ്റും ഒത്തുചേരുകയും ആശീർവാദം വാങ്ങുകയും ചെയ്യും.തിങ്കളാഴ്ചയാണ് നരക ചതുർദശി. തിങ്കളാഴ്ച പുസ്തകപൂജയും നടക്കും. ഗുജറാത്തി കുടുംബങ്ങൾക്ക് ബുധനാഴ്ച പുതുവർഷാരംഭമാണ്. മറ്റന്നാൾ ഗോവർധനപൂജ നടക്കും. പശുക്കിടാങ്ങളെ പൂജിക്കുകയും ഇവയുടെ ക്ഷേമത്തിനായുള്ള പ്രത്യേക പ്രാർത്ഥനകളും നടക്കും.

തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്കായി ഒരു പ്രത്യേക ക്ഷേത്രമുണ്ട്. ഗോവർധനപൂജ അന്ന് നടക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ‘ഭായി ദൂജ്’ ചടങ്ങ് നടക്കുക വ്യാഴാഴ്ചയാണ്. സഹോദരൻമാർ, സഹോദരിമാരുടെ വീടുകളിലെത്തി സന്തോഷം പങ്കിടുകയെന്നതാണ് ഭായ്ദുജ് ദിവസത്തിന്റെ പ്രത്യേകത.അടുത്ത വെള്ളിയാഴ്ച വിനായകചതുർത്ഥി ആഘോഷങ്ങളും നടക്കും. വെള്ളിയാഴ്ച മുതൽ ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി അടച്ചിടുന്ന കടകൾ ശനിയാഴ്ച ലാപാഞ്ച് ദിനത്തിലാണ് തുറക്കുക.വ്യാപാര ആവശ്യങ്ങൾക്കായി ഗുജറാത്തിൽനിന്ന്‌ 40-ലധികം കുടുംബങ്ങൾ പൊന്നാനിയിലെത്തിയിരുന്നു. ഇപ്പോൾ ആറു കുടുംബങ്ങൾ മാത്രമാണ് പൊന്നാനി തൃക്കാവിലിലുള്ളത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *