കുറ്റിപ്പുറം : 22 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കുറ്റിപ്പുറത്തു നിന്നുള്ള നാലുപേരും പങ്കെടുക്കും.വിവിധ കാറ്റഗറികളിൽ ജില്ലയെ പ്രതിനിധീകരിച്ച് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് നാലു വിദ്യാർഥികൾ പങ്കെടുക്കും. സാത്വിക് കൃഷ്ണ (സീനിയർ), അഭിനന്ദ, പാർവണ (ജൂനിയർ), സാരംഗി കൃഷ്ണ (സബ് ജൂനിയർ) എന്നിവരാണ് പങ്കെടുക്കുന്നത്.

