തിരുനാവായ : ജല അതോറിറ്റി കുടിവെള്ളപദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കുറുമ്പത്തൂർ വില്ലേജ് ഓഫീസിനു സമീപം കാട്ടിലങ്ങാടി റോഡിലാണ് ആഴ്‌ചകളായി വെള്ളം പാഴാകുന്നത്.ആയിരക്കണക്കിനു ലിറ്റർ വെള്ളമാണ് പരന്നൊഴുകി തൊട്ടടുത്ത വീട്ടിലേക്കും എടശ്ശേരിപ്പാടം റോഡിലേക്കും ഒഴുകുന്നത്. അമിതമായി വെള്ളം റോഡിൽ പരന്നൊഴുകുന്ന തിനാൽ ടാർ ഇളകി റോഡിനും കേടുപാടുണ്ടാക്കുന്നുണ്ട്. ജല അതോറിറ്റി അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

