Breaking
Sun. Aug 16th, 2026

13000 വാദ്യകലാകാരൻമാരുടെ ചരിത്രവുമായി ‘തക്കിട്ട’

എടപ്പാൾ : നാനൂറു വർഷത്തിനിടെയുള്ള കേരളത്തിലെ വാദ്യകലാകാരൻമാരുടെ ചരിത്രം രേഖപ്പെടുത്തി എടപ്പാളിലെ സോപാനം പഞ്ചവാദ്യം സ്കൂൾ. ഇരുപതിൽപ്പരം യുവതീയുവാക്കൾ നാലു വർഷത്തിലേറെക്കാലമായി നടത്തിവന്ന കഠിന പ്രയത്നത്തിനൊടുവിൽ 13000 ത്തോളം വരുന്ന കലാകാരൻമാരുടെ ചിത്രവും ചരിത്രവുമടങ്ങുന്ന ഗ്രന്ഥങ്ങൾക്ക് മട്ടന്നൂരിന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധസംഘം അന്തിമ അംഗീകാരം നൽകി.ഷഡ്കാല ഗോവിന്ദമാരാരുടെ കാലഘട്ട ത്തിൽ ജിവിച്ചിരുന്നവർ മുതൽ ഇപ്പോൾ സക്രിയമായി രംഗത്തുള്ള ചെണ്ട, മദ്ദളം, തിമില, താളം, കൊമ്പ്, കുഴൽ, ഇടയ്ക്ക തുടങ്ങി വാദ്യോപകരണങ്ങളുപയോഗിക്കുന്ന മരിച്ചവരും ജീവിച്ചിരി ക്കുന്നവരുമായ കലാകാരൻമാരുടെ വിവരങ്ങളാണ് 3000 ത്തോളം പേജുള്ള പുസ്തകത്തിലുള്ളത്.

ത,ക്കി,ട്ട എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.സന്തോഷ് ആലങ്കോട്, പ്രകാശ് മഞ്ഞപ്ര, സിന്ധു ദിവാകരൻ തുടങ്ങിയവർ കേരളത്തിലങ്ങോള മിങ്ങോളം സഞ്ചരിച്ചും പലരുമായും ബന്ധപ്പെട്ടുമാണ് അറിയപ്പെടാതെകിടന്ന പലരുടെയും വിവരങ്ങൾ ശേഖരിച്ചത്.മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ അധ്യക്ഷതയിൽനടന്ന യോഗത്തിൽ പഞ്ചവാദ്യ കലാകാരൻ കരിയന്നൂർ നാരായണൻ നമ്പൂതിരി, സന്തോഷ് ആലങ്കോട്, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, കെ.ടി. രാമകൃഷ്ണൻ, അടാട്ട് വാസുദേവൻ, കെ.വി. ഉണ്ണികൃഷ്ണൻ, വിജയൻ പരിയപ്പുറം, സിന്ധു ദിവാകരൻ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *