Breaking
Sun. Aug 16th, 2026

തുറുവാണം ദ്വീപുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു

എരമംഗലം : തുറുവാണം ദ്വീപ് പാലത്തിന്റെയും അനുബന്ധറോഡുകളുടെയും നിർമാണ ത്തിന് തുടക്കമാകുന്നു.ഏറെക്കാലത്തെ സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്കു നീങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് മാറഞ്ചേരിയും തുറുവാണം ദ്വീപ് നിവാസികളും. 33.2 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലത്തിന് 468 മീറ്റർ നീളവും ഏഴരമീറ്റർ വീതിയും ഉണ്ടാകും. ഇതിനുപുറമെ പാലത്തിന്റെ ഇരുവശത്തുമായുള്ള അനുബന്ധ റോഡിന്‌ ഒരുകിലോമീറ്റർ നീളം വരും. വടമുക്ക് ഭാഗം 750 മീറ്ററും തുറുവാണം ദ്വീപ് ഭാഗം 250 മീറ്ററും ദൂരമാണ് അനുബന്ധറോഡുകൾക്ക്.മുൻ നിയമസഭാ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ എംഎൽഎ ആയിരിക്കുമ്പോഴാണ് ഈ സ്വപ്നപദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി അന്ന് ആസ്തിവികസന ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ അനുവദിക്കുകയും ബണ്ട് ഉയർത്തിയുള്ള നിർമാണം തുടങ്ങുകയും നിർമാണത്തിലിരിക്കെ മഴക്കെടുതിയിൽ തകരുകയും ചെയ്തു.കോൾപടവിൽ പൂതച്ചേർ ഉള്ളതിനാൽ പാലം നിർമിക്കുകയാണ്‌ പരിഹാരമെന്നതിനാൽ ഇതിനായി തുടക്കമിട്ടു. 2019ലെ ബജറ്റിൽ സംസ്ഥാന സർക്കാർ എട്ടുകോടി രൂപ അനുവദിച്ചു.

പിന്നീട് ശാസ്ത്രീയപഠനങ്ങൾ നടത്തിയശേഷം പദ്ധതിക്കായി സംസ്ഥാന സർക്കാർ 37 കോടി രൂപ അനുവദിക്കുകയായിരുന്നു. പി. നന്ദകുമാർ എംഎൽഎയുടെ നിരന്തമായ ഇടപെടലാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു നിർമാണത്തിലേക്കെത്തിയത്.കാസർകോട് ആസ്ഥാന മായുള്ള എംഎസ് ബിൽഡേഴ്സ് 33.2 കോടി രൂപയ്ക്കാണ് നിർമാണത്തിന് ടെൻഡർ എടുത്തത്. കാലവർഷം എത്തുമ്പോഴുള്ള മാറഞ്ചേരി തുറുവാണം ദ്വീപ് നിവാസികളുടെ ദുരിതജീവിതം  വാർത്തയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഓരോ ഘട്ടത്തിലും ദ്വീപ് നിവാസികളുടെ പാലമെന്ന സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കുകയുംചെയ്തിരുന്നു.പി. ശ്രീരാമകൃഷ്ണനും പി.നന്ദകുമാർ എംഎൽഎയും വിഷയത്തിൽ നിരന്തരമായ ഇടപെടൽ നടത്തുന്നതിന്‌ മുന്നിൽത്തന്നെ യുണ്ടാ യിരുന്നു.തുറുവാണം ദ്വീപ് പാലത്തിന്റെയും അനുബന്ധറോഡുകളുടെയും നിർമാണോദ്ഘാ ടനം  തിങ്കളാഴ്‌ച വൈകീട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *