Breaking
Mon. Aug 17th, 2026

പിഎംശ്രീ; ബിജെപി-സിപിഎം അന്തർധാര വ്യക്തമായി-എ.പി. അനിൽകുമാർ

പൊന്നാനി : ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണമൂലമാണ് പ്രധാന ഘടക കക്ഷിയായ സിപിഐയുടെ എതിർപ്പ് വകവെക്കാതെ പിഎംശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു.പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ വടമുക്ക് നയിച്ച ഗ്രാമപദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കുമെതിരേ കേന്ദ്ര അന്വേഷണ ഏജൻസികൾ ചെറിയ കേസുകൾ ക്കുപോലും അറസ്റ്റുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമ്പോൾ ശബരിമലയിലെ സ്വർണ ക്കൊള്ളയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താൻ തയ്യാറാകാത്തത് സിപിഎം-ബിജെപി അന്തർധാരയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തിയ ഗ്രാമപദയാത്ര മാറഞ്ചേരിയിൽ സമാപിച്ചു.മുനീർ മാറഞ്ചേരി അധ്യക്ഷനായി. കെപിസിസി ജനറൽസെക്രട്ടറി പി.ടി. അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.എം.വി. ശ്രീധരൻ, എ.കെ. അലി, കല്ലാട്ടയിൽ ഷംസു, എ. പവിത്രകുമാർ, എം. അബ്ദുല്ലത്തീഫ്, ടി. ശ്രീജിത്ത്, ഇ. ആസാദ്, സി. ജാഫർ, ഇ. മജീദ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *