Breaking
Thu. Jun 18th, 2026

പൊന്നാനി : ആറുവരിപ്പാതയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്ന ഭാഗങ്ങളിൽ (എൻട്രി പോയിന്റ്) ഏതെല്ലാം വാഹനങ്ങൾക്ക് പ്രവേശിക്കാൻ പാടില്ലെന്നുകാണിച്ച് സ്ഥാപിച്ച ബോർഡു കൾ കാണാത്തവരുണ്ടാകില്ല. ബൈക്ക്, ഓട്ടോറിക്ഷ, ട്രാക്ടറുകൾ എന്നിവയ്ക്ക് ആറുവരിപ്പാത യിലേക്ക് പ്രവേശനമില്ലെന്നാണ് ബോർഡുകളിലുള്ളത്. പ്രവേശനാനുമതിയില്ലാത്ത കൂട്ടത്തിൽ ഒന്നുകൂടിയുണ്ട്, അത് ഏതെങ്കിലും വാഹനമല്ല. കാൽനടക്കാരാണ്!നടന്നുപോകുന്നവർ ആറു വരിപ്പാത ഉപയോഗിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. അപകടമൊഴിവാക്കാനാണ് ദേശീയപാത അതോറിറ്റി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ആറുവരിപ്പാത മുറിച്ചുകടക്കുക യെന്നത് ഏറെ ശ്രമകരമാണ്. രണ്ടു റോഡുകൾക്കിടയിലുള്ള ഡിവൈഡറും ചാടിക്കടന്നാൽ മാത്രമേ അപ്പുറമെത്താൻ കഴിയൂ.

ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചവർ ഇതിനോടകംതന്നെ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ആറുവരിപ്പാത ഉദ്ഘാടനത്തിനു മുൻപുതന്നെ സ്ഥിതിയിതാണ്. വാഹനത്തിര ക്കേറുമ്പോൾ സ്ഥിതി കൂടുതൽ ഭീതിജനകമാകും.പലയിടത്തും കിലോമീറ്ററുകളോളം യാത്രചെയ്താൽ മാത്രമേ മറുവശത്തേക്ക് കടക്കാൻകഴിയൂ. എളുപ്പത്തിൽ മറുവശത്തേക്കു കടക്കാനാണ് ജീവൻ പണയംവെച്ച് ഡിവൈഡർ ചാടിക്കടക്കുന്നത്. സാഹസപ്പെട്ടുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നതാണ്. പല പ്രധാന സ്ഥലങ്ങളിലും നടപ്പാലം ഇല്ലാത്തതാണ് ആളുകളെ ഇത്തരത്തിൽ റോഡ്‌ മുറിച്ചുകടക്കാൻ പ്രേരിപ്പിക്കുന്നത്.

സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, മദ്രസകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നി വിടങ്ങളിലേക്കു പോകുന്നവരെല്ലാം പാത മുറിച്ചുകടക്കാൻ കിലോമീറ്ററുകൾ സഞ്ചരി ക്കേണ്ട സ്ഥിതിതിയാണ്. കബറിസ്താനുകളിലേക്ക് മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകാനും ബുദ്ധിമുട്ടനുഭവി ക്കുന്നുണ്ട്.പ്രധാന സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് പാത നിർമാണസമയത്തുതന്നെ പ്രതിഷേധമുയർന്നിരുന്നു. വിഷയം കോടതി യിൽവരെയെത്തി. ജനങ്ങളുടെ പരാതി അനുഭാവപൂർവം പരിഗണിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ജനപ്രതിനിധികളും വിഷയത്തിൽ ഗൗരവമായി ഇടപെട്ടു. ഒടുവിൽ പ്രധാന ഇടങ്ങളിൽ നടപ്പാല ങ്ങൾ നിർമിക്കാൻ ദേശീയപാത അതോറിറ്റിതന്നെ തുക വകയിരുത്തിരിക്കുകയാണിപ്പോൾ.

കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ചിൽ നടപ്പാലം നിർമിക്കാൻ 11.73 കോടി രൂപയാണ് ദേശീയപാത അതോറിറ്റി അനുവദിച്ചിട്ടുള്ളത്. കഞ്ഞിപ്പുര, പാണ്ടികശാല, ചേട്ടൻ മൂടാൽ, ഈശ്വരമംഗലം, തെയ്യങ്ങാട്, ഉറൂബ് നഗർ, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് നടപ്പാലം നിർമിക്കുക. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കോഹിനൂർ, രണ്ടത്താണി, കൊളപ്പുറം, വെളിമുക്ക് എന്നിവിടങ്ങ ളിലും നടപ്പാലം അനുവദിച്ചിട്ടുണ്ട്. 42 മീറ്റർ നീളത്തിലാണ് ആറുവരിപ്പാതയ്ക്കുകുറുകേ നടപ്പാലം നിർമിക്കുക. 5.8 മീറ്ററാകും നടപ്പാലത്തിന്റെ ഉയരം.മഴയും വെയിലുമേൽക്കാതെ റോഡിനപ്പുറത്തേക്കു കടക്കാനുള്ള സൗകര്യമാണ് നടപ്പാലങ്ങൾ യാഥാർഥ്യമാകുന്നതോടെ ലഭിക്കാൻ പോകുന്നത്. സാഹസയാത്രയിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച് അപകടം വിളിച്ചുവരുത്തുന്നതിനേക്കാൾ നല്ലത് നടപ്പാലങ്ങൾ യാഥാർഥ്യമാകുംവരെ അൽപ്പം ചുറ്റിവളയുന്നതാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *