Breaking
Thu. Jun 18th, 2026

തിരൂർ : തിരൂരിലെ അഗ്നിരക്ഷാനിലയത്തിന്റെ പൂമുഖത്ത് കലാവിസ്മയവുമായി സേനാംഗം ലിനിൻ. ചുവരുകളിൽ സ്കൂബ ഡൈവേഴ്സിന്റെ ചിത്രങ്ങൾ വരച്ചിരിക്കുകയാണ് ഇദ്ദേഹം. ചിത്രം വരയിൽ വിസ്മയലോകം സൃഷ്ടിക്കാനുള്ള ലിനിന്റെ കഴിവ് മനസ്സിലാക്കിയ സഹജീവന ക്കാർ നിലയത്തിലെ ബോർഡ് പുതുക്കി എഴുതിച്ചു.അതിനിടെയാണ് കൊട്ടാരക്കര സ്റ്റേഷനിലെ സഹപ്രവർത്തകൻ സോണി അപകടത്തിൽ മരണപ്പെട്ടത്. അദ്ദേഹത്തോട് ആദരസൂചകമായി സ്റ്റേഷനിൽ ആദരാഞ്ജലി ബോർഡുകൾ വെച്ചിരുന്നു. അതുനോക്കി ലിനിൻ അദ്ദേഹത്തെ വരച്ചു. പിന്നീട് ജീവനക്കാരുടെ നിർബന്ധപ്രകാരം സോണിക്ക് വര ആദരവുകൊടുക്കാൻ തീരുമാനിച്ചു. ഈ പരിപാടിയിൽ വരച്ച ചിത്രമാണ് വൈറലായത്.

വിദേശത്ത് ജോലിചെയ്യുമ്പോഴാണ് അഗ്നിരക്ഷാസേനയിലേക്കുള്ള നിയമന ഉത്തരവ് വീട്ടിൽ എത്തിയത്. ഉടൻ ജോലി രാജിവെച്ച് ഫയർഫോഴ്സ് അക്കാദമിയിൽ പരിശീലനത്തിനെത്തി.തിരൂർ അഗ്നിരക്ഷാ നിലയത്തിലാണ് ആദ്യനിയമനം. ലിനിൻ പാടാനുള്ള കഴിവും കൊത്തുപണിയും വശമുണ്ട്. കസബ, ഒരായിരം കിനാക്കളാൽ എന്നീ സിനിമകളിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു. കാസർകോട് കോട്ടയ്ക്കൽവീട്ടിൽ നാരായണൻ-ലീല ദമ്പതിമാരുടെ മകനാണ് ബിടെക് ബിരുദധാരിയായ ലിനിൻ. ഭാര്യ: അഞ്ജു.

Related Post

Leave a Reply

Your email address will not be published. Required fields are marked *