Breaking
Thu. Jun 18th, 2026

കുറ്റിപ്പുറം : കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാഗത്ത് അനുബന്ധറോഡ് നിർമാണത്തിനായി സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം നടന്നു. സ്ഥലം എംഎൽഎ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ 10 ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനുള്ള സമ്മതപത്രം എംഎൽഎയ്ക്ക് കൈമാറി.ഏറ്റെടുക്കേണ്ട ഭൂമി, വസ്തുവകകൾ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് പാലക്കാട് സ്ഥലമേറ്റെടുക്കൽ വിഭാഗം തഹസിൽദാർ എ. മുരളീധരൻ യോഗത്തിൽ വിശദീകരിച്ചു.കുറ്റിപ്പുറം ഭാഗത്ത് 41 ആളുകളിൽ നിന്നായി 58.78 സെന്റ് ഭൂമിയാണ് അനുബന്ധറോഡിനായി ഏറ്റെടുക്കേണ്ടത്.സമ്മതപത്രം നൽകിയ ഭൂവുടമകൾക്ക് അവർക്കു കണക്കാക്കിയ നഷ്ടപരിഹാരത്തുക സംബന്ധിച്ച വിശദ വിവരങ്ങൾ യോഗത്തിൽ തഹസിൽദാർ അറിയിച്ചു.സി.കെ. ജയകുമാർ, പരപ്പാര സിദ്ദീഖ്, ടി.കെ. മുഹമ്മദ് ബഷീർ, എം.എസ്. അനിൽകുമാർ, കെ. സുമിത, ടി.എം. രാജ്, റഹീസ് പുത്തലത്ത് എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *