Breaking
Thu. Oct 1st, 2026

കായലരികത്ത് കാഴ്ചകളുടെ വളകിലുക്കി…

എടപ്പാൾ : പുത്തൻ കാഴ്ചകളുടെ വർണപ്പകിട്ടുകളുമായി അയിലക്കാട് കായലോരം അണിഞ്ഞൊ രുങ്ങി. ആമ്പൽപ്പൂക്കളും താമരപ്പൂക്കളും നിറഞ്ഞ കായലോരം. പലതരം മീനുകളൊരുക്കുന്ന വിസ്മയങ്ങളും കായലിന്റെ സൗന്ദര്യമാസ്വദിച്ച് തണുത്ത കാറ്റേറ്റ് നടക്കാനായി വലിയ നടപ്പാത യും. എടപ്പാളിലെ അയിലക്കാട് അയിനിച്ചിറയിലാണ് ആഘോഷങ്ങളുടെ വളകിലുക്കങ്ങളു മായി പുതിയൊരു വിനോദകേന്ദ്രം അണിഞ്ഞൊരുങ്ങിയിട്ടുള്ളത്.കായൽ സൗന്ദര്യമാസ്വദി ക്കാനും സായാഹ്നം ചെലവഴിക്കാനുമായി കായലോര പാർക്കിന്റെ വശ്യഭംഗിയിലേക്ക് ജില്ലയിൽനിന്നെന്പാടും ആളുകൾ എത്തിത്തുടങ്ങി.

കെ.ടി. ജലീൽ മന്ത്രിയായ കാലത്താണ് എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളെ ഒരു ക്ലസ്റ്ററാക്കി ഗ്രാമപ്പഞ്ചായത്തിന്റെ തനതുഫണ്ടും എംഎൽഎ ഫണ്ടും മറ്റുമുപയോഗിച്ച് 88 ലക്ഷത്തോളം ചെലവിൽ പാർക്ക് നിർമാണമാരംഭിച്ചത്. ഇതോടൊപ്പം പൊന്നാനി ബ്ലോക്ക് പഞ്ചായത്തും കൈകോർത്ത് ഏഴുലക്ഷം ചെലവഴിച്ച് ഒരു ഓപ്പൺ ജിമ്മും പണിതു.കുട്ടികൾക്കുള്ള പാർക്ക്, കൂടുതൽ ഇരിപ്പിടങ്ങൾ, ജില്ലാ പഞ്ചായ ത്തിന്റെ ഹൈമാസ്റ്റ് വിളക്കുകൾ എന്നിവയെല്ലാം അടുത്തുതന്നെ സ്ഥാപിക്കും.കായലിൽനിന്ന് അപ്പപ്പോൾ പിടിച്ചമീൻ വറുത്തുതരുന്ന ചെറിയ ഹോട്ടലുകളും, മത്സ്യബൂത്തും ഇവിടെയുണ്ട്. പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസമാണ് കെ.ടി. ജലീൽ എംഎൽഎ നിർവഹിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *