Breaking
Thu. Oct 1st, 2026

സ്‌കൂളിന് ഒരുകോടി രൂപ അനുവദിച്ച് മന്ത്രി വി. ശിവൻകുട്ടി

ചങ്ങരംകുളം : സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരുകോടി രൂപ അനുവദിച്ച തായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.കോക്കൂർ എഎച്ച്എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. പ്രബിത, ജില്ലാപഞ്ചായത്തംഗം ആരിഫ നാസർ, ബ്ലോക്ക്പഞ്ചായ ത്തംഗം റീസ പ്രകാശ്, എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. രമ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, പ്രിൻസിപ്പൽ വൈ. ഷാജഹാൻ, സംരക്ഷണ സമിതി ചെയർമാൻ അഷറഫ് കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.പൊതുവിദ്യാഭ്യാസവകുപ്പ് നവകേരളം കർമപദ്ധതി വിദ്യാകിരണം മിഷനിൽ 3.90 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *