Breaking
Thu. Oct 1st, 2026

സ്രായിക്കടവ് കായലോരം വയോജന പാർക്ക് തുറന്നു

ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ സ്രായിക്കടവ് കായലോരത്ത് നിർമിച്ച വയോജന പാർക്ക് തുറന്നു. ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് പാർക്ക് നിർമിച്ചത്. ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‍രിയ സൈഫുദ്ദീൻ അധ്യക്ഷയായി. പഞ്ചായത്തംഗ ങ്ങളായ റഷീന റസാക്ക്, ജബ്ബാർ കുറ്റിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗാനസന്ധ്യ നടന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *