Breaking
Sun. Aug 16th, 2026

താഴെപ്പാലം പാലത്തിന്റെ അനുബന്ധ റോഡിൽ കുഴി

തിരൂർ : രണ്ട് വർഷംമുൻപ് ഉദ്ഘാടനം നടത്തിയ തിരൂർ താഴെപ്പാലത്തെ പുതിയ പാലത്തിന്റെ അനുബന്ധ റോഡിലെ കുഴികൾ രാഷ്ട്രീയപ്പാർട്ടിക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം കാരണം ഓട്ടയടച്ചെങ്കിലും പിന്നീട് പൂർണ്ണമായും തകർന്ന് അപകടാവസ്ഥയിലായി. ഈ റോഡി ലൂടെ യാത്രചെയ്യുന്നവർക്ക് വലിയ ദുരിതമാണിപ്പോൾ. കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീണ് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.നിരവധി ദീർഘദൂര യാത്രക്കാർ ഉപയോഗിക്കുന്ന തിരൂരിലെ പ്രധാനപ്പെട്ട റോഡ് പൂർണമായും തകർന്നത് പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. വകുപ്പി നെതിരേ വ്യാപക വിമർശനങ്ങളുമുയർന്നു. ഡിവൈഎഫ്ഐ പ്രവർത്തകരെത്തി പാലം വിഭാഗം അസി. എൻജിനിയറെ ഉപരോധിച്ചിരുന്നു. മൂന്നു ദിവസത്തിനകം പ്രശ്നത്തിന് താത്കാലിക പരിഹാരമുണ്ടാക്കുമെന്ന എൻജിനിയറുടെ ഉറപ്പിനെത്തുടർന്നാണ് ഡിവൈഎഫ്ഐ ഉപരോധസമരം നിർത്തിയത്. തുടർന്ന് റോഡ് താത്കാലിക അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ ദുർഗതി തുടരുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *