മലപ്പുറം: മലപ്പുറത്ത് സ്കൂൾ ബസ് അപകടത്തിൽപെട്ട് 25-ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്കൂളിന്റെ ബസാണ് പാങ്ങ് കടുങ്ങാമുടിയിൽവെച്ച് അപകടത്തിൽപെട്ടത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം.
നിയന്ത്രണംനഷ്ടപ്പെട്ട ബസ് മരത്തിലിടിച്ച് മറിയുകയായിരുന്നു. 42 കുട്ടികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.