ജില്ലയിലെ നാലാംഘട്ട പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞം ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ നാലാംഘട്ട പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ ഊർജിത പേവിഷബാധ നിർമാർജന പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാ ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി നിർവഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എസ്. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷാഹിന നിയാസി അധ്യക്ഷയായി.
ഡോ. ഷൗക്കത്തലി വടക്കുംപാടം, ഡോ. കെ.പി. മുജീബ് റഹ്‌മാൻ, ഡോ. പി. കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഡോ. എ. ഷമീം നന്ദി പറഞ്ഞു.
ജില്ലയിലെ മുഴുവൻ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചിട്ടുണ്ട്. 27ന് ജില്ലയിലെ മുഴുവൻ വളർത്തുമൃഗങ്ങൾക്കും കുത്തിവയ്പ് നൽകും.
എന്റെ പൊന്നാനി
നാട്ടുവാർത്തകൾക്കൊപ്പം

