Breaking
Mon. Aug 17th, 2026

ബൈക്കിൽഎത്തി മാലപൊട്ടിക്കാൻ ശ്രമം

പൊന്നാനി : ബൈക്കിലെത്തി സ്വർണമാല പൊട്ടിക്കാൻ ശ്രമം. പൗർണമി തീയേറ്ററിന് എതിർവശം തൃക്കാവ് ലോക്കൽ ലൈബ്രറിയിലേക്കു പോവുന്ന റോഡിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. റോഡിലൂടെ പോവുകയായിരുന്ന നസീമ എന്ന യുവതിയുടെ കഴുത്തിലെ മാലയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചത്തിയ ആൾ മോഷ്ടിക്കാൻ ശ്രമിച്ചത്. നസീമ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയപ്പോൾ മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *