പൊന്നാനി : സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ. അബ്ദുറഹ്‌മാൻ ഫൈസി നേതൃത്വംനൽകുന്ന സുഫ്ഫ ദർസുകളിലെ വിദ്യാർഥികൂട്ടായ്‌മ വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കൽ ചടങ്ങ് നടത്തി. 38 സുഫ്ഫ ദർസുകളിൽനിന്ന് ഈവർഷം ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾ പങ്കെടുത്തു.എ.കെ.കെ. മരക്കാർ, ടി.എ. റഷീദ് ഫൈസി, അബ്ദുൾകാദർ ഖാസിമി, പി.വി. മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുത്തു.

