പൊന്നാനി : നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ നഗരസഭ യിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. നഗരസഭയിലെ 53വാർഡുകളിലായി 164 സ്ഥാർഥികളാണ് മത്സരരംഗത്തുള്ളത്.ആകെ 364 നാമനിർദേശ പത്രികകളാണ് സമർപ്പി ച്ചിരുന്നത്. ഇതിൽ 196 പത്രികകൾ പിൻവലിച്ചു. നാല് പത്രികകൾ തള്ളുകയുംചെയ്തു. നഗരസഭ യിൽ ഒന്നു മുതൽ 26 വരെയുള്ള വാർഡുകളിൽ 85 സ്ഥാനാർഥികളും 27 മുതൽ 53 വരെയുള്ള വാർഡുകളിൽ 79 സ്ഥാനാർഥികളുമാണ് മത്സരിക്കുന്നത്.
64 പേർകാലടിയിൽ മത്സര രംഗത്ത് അവശേഷിക്കുന്നത്
കാലടി : നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ച അവസാനി ച്ചതോടെ കാലടി പഞ്ചായത്തിൽ മത്സര രംഗത്ത് അവശേഷിക്കുന്നത് 64 പേർ. 85 പേരാണ് ഇവിടെ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 21 പേർ തിങ്കളാഴ്ച പത്രിക പിൻവലിച്ചു. കാലടി യിൽ യുഡിഎഫിന് രണ്ട് സ്വതന്തർ; ഒരു സീറ്റിൽ സിപിഎം പിന്തുണക്കുന്നത് ലീഗ് വിമതനെ
കാലടി : 18 സീറ്റിൽ സിപിഎം 17 സീറ്റിലും മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. മൂന്നാം വാർഡായ തണ്ടിലത്ത് സിപി എമ്മിന്റെ പിന്തുണ ലീഗ് വിമതനായ സ്വതന്ത്ര സ്ഥാനാർഥി മാങ്ങാട്ടൂർ മുഹമ്മദാലിക്കാണ്. വാർഡ് ഒൻപത് പൂച്ചാംകുന്നിലും വാർഡ് 15 കുണ്ടയാറിലും മുസ്‌ലിംലീഗ് സ്ഥാനാർഥികൾ സ്വതന്ത്രചിഹ്നത്തിലാണ് മത്സരിക്കുന്നത്.
മോഹനൻ മേനോത്ത് പത്രിക പിൻവലിച്ചു
ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴ -18 ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സ്വതന്ത്രൻ അവസാനനിമിഷം പത്രിക പിൻവലിച്ചു. സിപിഎം പ്രവർത്തകനും ദേശാഭിമാനിയിൽ ജോലിചെയ്തിരുന്ന മോഹനൻ മേനോത്ത് ആണ് പത്രിക പിൻവലിച്ചത്. സിപിഎം എടപ്പാൾ ഏരിയാ സെക്രട്ടറി ടി. സത്യൻ, ജില്ലാ സെക്രട്ടറി വി.പി. അനിൽ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പത്രിക പിൻവലിച്ചത്.

