Breaking
Thu. Oct 1st, 2026

പാറ പൊട്ടിക്കുന്നത് സുരക്ഷ പാലിക്കാതെ

കുറ്റിപ്പുറം : ദേശീയപാത 66 ആറുവരിപ്പാതയുടെ സർവീസ് റോഡ് നിർമാണത്തിന് പാറ പൊട്ടി ക്കുന്നത് അതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ. കൈലാസ് ഓഡിറ്റോറിയത്തിനു എതിർവശം സർവീസ് റോഡ് നിർമിക്കുന്നിടത്താണ് സുരക്ഷാമാന ദണ്ഡങ്ങൾ പാലിക്കാതെ പാറ പൊട്ടി‌ക്കുന്നത്.ദേശീയപാതയിൽനിന്ന്‌ പാറ പൊട്ടിക്കുന്നി ടത്തേക്ക് ഒരു മീറ്റർ പോലും അകലമില്ല. ഒരേസമയം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഇവിടെ വലിയ ഹൈഡ്രോളിക് ജെസിബി ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. പാറ പൊട്ടിക്കുന്ന തിനിടെ തെറിച്ചുപോകുന്ന കരിങ്കൽചീളുകൾ ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ്.

ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർ, ഇരുചക്രവാഹനയാത്രക്കാർ, ഓട്ടോറിക്ഷാ യാത്രക്കാർ തുടങ്ങിയവർക്കാണ് കൂടുതൽ ഭീഷണി. കരിങ്കല്ല് പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം പരിസരത്തെ വീട്ടുകാരെയും പ്രയാസത്തി ലാക്കുന്നുണ്ട്.പാറ പൊട്ടിക്കുന്ന ഭാഗത്ത് അപായസൂചനാബോർഡുകളോ കരിങ്കൽചീളുകൾ തെറിച്ചുപോകുന്നത് തടയാൻ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല.കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ചിൽ കുറ്റിപ്പുറം ഭാഗത്ത് പുതിയ റെയിൽവേ മേൽപ്പാലത്തിന്റെ ഇരുവശത്തുമായി ഒരു കിലോമീറ്റർ ദൂരമാണ് നിർമാണം പൂർത്തിയാക്കാനുള്ളത്. ജനുവരി 31 വരെയാണ് ഇത്രയും ഭാഗത്തെ നിർമാണപ്രവൃത്തികൾ പൂർത്തീകരിക്കാൻ അനുവദിച്ച കാലയളവ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *