Breaking
Thu. Aug 6th, 2026

മത്സരാർഥികൾക്ക് വിപുലമായ താമസസൗകര്യമൊരുക്കി കമ്മിറ്റി

തിരൂർ : സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രതിഭകൾക്ക് വിപുലമായ താമസസൗകര്യങ്ങളൊരുക്കി അക്കമഡേഷൻ കമ്മിറ്റി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും എസ്കോർട്ടിങ് അധ്യാപകർ ക്കും മതിയായ സൗകര്യത്തോടെയുള്ള താമസസൗകര്യമാണ് നഗരത്തിലെയും സമീപപ്രദേശ ങ്ങളിലെയും 11 സ്കൂളുകളിലായി ഒരുക്കിയിരിക്കുന്നത്.ഫാത്തിമ മാതാ എൽപി സ്കൂൾ, ഫാത്തിമ മാതാ ഹയർസെക്കൻഡറി സ്കൂൾ, ബിപി അങ്ങാടി ഗവ. യുപി സ്കൂൾ, കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ, ദാറുൽ ഖുറാൻ സ്കൂൾ ആലത്തിയൂർ, എൻഎസ്എസ് ഹൈസ്കൂൾ തിരൂർ, എംഡിപിഎസ്‍യുപി സ്കൂൾ ഏഴൂർ, ജിഎച്ച്എസ്എസ് ഏഴൂർ, ഗവ.

ഗേൾസ് എച്ച്എസ്എസ് ബിപി അങ്ങാടി, തിരൂർ ടൗൺ ജിഎംഎൽപി സ്കൂൾ, ജെഎംഎച്ച്എസ്എസ് തിരൂർ എന്നിവിടങ്ങളിലാണ് താമസസൗകര്യം.കലോത്സവം നടക്കുന്ന ബോയ്സ് ഹയർസെക്കൻ ഡറി സ്കൂളിൽ ഗ്രീൻ റൂം സൗകര്യവും ഒരുക്കിയിട്ടുണ്ട്.വിവിധ സബ് കമ്മിറ്റികൾക്കും ഒഫീഷ്യൽ സിനും വേണ്ട പ്രത്യേക റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.ഗവ. ഹയർസെക്കൻഡറി അധ്യാപക സംഘടനയായ എച്ച്എസ്എസ്ടിഎയാണ് അക്കമഡേഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്. കൺവീനർ കെ. സനോജ്, ടി.എസ്. ഡാനിഷ്, കെ.ടി. ഉമ്മർ, കെ. ജിതേഷ്, കെ.പി. രതീഷ്, കെ.എ. അഫ്സൽ, ടി. രാജേഷ്, ബേബി മുഹീറ, സദൻ, സൈനബ, മൻസൂർ, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *