Breaking
Sun. Aug 16th, 2026

ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

എടപ്പാൾ: ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു.ഫുട്ബോൾ ക്യാമ്പിന്റെ ഭാഗമായി നവംബർ 13 മുതൽ 29 വരെ നടന്ന കെ.വി. മുഹമ്മദ് ഹാജി സ്മാരക വിന്നേഴ്സ് ട്രോഫിയും, കളരിപ്പറമ്പ് ആയുർവേദ നെല്ലിശ്ശേരി റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റും, കൂടാതെ ഫിസിയോ കെയർ മുൾട്ടിസ്‌പെഷ്യലിറ്റി ഫിസിയോ തെറാപ്പി ക്ലിനിക് വിന്നേഴ്സ് ട്രോഫിയും കേക്ക്സ്റ്റോറീസ് റണ്ണേഴ്സ് ട്രോഫിയും വേണ്ടിയുള്ള അണ്ടർ 21 ടൂർണമെന്റും വട്ടംകുളം തൈക്കാട് മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.അഖില കേരള ഓപ്പൺ വിഭാഗത്തിൽ ഡ്രീംസോൺ തൈക്കാട് വിന്നേഴ്സും ഗാലക്‌സി എഞ്ചിനിയർ റോഡ് റണ്ണറപ്പും ആയി. സമനിലയിൽ അവസാനിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അഞ്ച് – നാല് എന്ന നിലയിൽ ഡ്രീംസോൺ വിജയിച്ചു.

അണ്ടർ 21 വിഭാഗത്തിൽ ബ്രദേഴ്സ് കോക്കൂർ ജേതാക്കളും ഗ്രീൻ സിറ്റി വട്ടംകുളം റണ്ണറപ്പും ആയി. അഖില കേരള ഓപ്പൺ 16 ടീമുകളും അണ്ടർ-21ൽ 16 ടീമുകളും ഉൾപ്പെടെ ആകെ 32 ടീമുകൾ മത്സരിച്ചു.പഞ്ചായത്തും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, കെ.വി സക്കീർ അലിയക്കാട്, നൗഫൽ ഗുരുക്കൾ, ക്ലബ് പ്രസിഡന്റ് അഷ്കർ, സെക്രട്ടറി ഇസ്മായിൽ, ട്രഷറർ ഷമീർ, സ്വാഗത സംഘം ചെയർമാൻ യൂസുഫ് എന്നിവർ നേതൃത്വം നൽകി.വട്ടംകുളം മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ മുസ്തഫ കഴുങ്ങിൽ മജീദ്, എം.എ. നവാബ്, ടി.പി മുഹമ്മദ്, ഡോ: അരുൺ രാജ്, ഡോ: രതീഷ്, ആശ രതീഷ്, ആസിഫ് പുതൻപള്ളി, മുജീബ് എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *