Breaking
Mon. Aug 17th, 2026

35 വർഷങ്ങൾക്ക് ശേഷം എടപ്പാൾ തിരിച്ചുപിടിച്ച് യു.ഡി.എഫ്

എടപ്പാൾ : എടപ്പാൾ പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്നും 35 വർഷങ്ങൾക്ക് ശേഷം                 തിരിച്ചു  പിടിച്ച് യു.ഡി.എഫ്. 21 വാർഡുകളിൽ 8 വാർഡുകൾ നേടിയാണ് യു.ഡി.എഫ് ഭരണത്തിലെത്തിയത്. ശേഷിക്കുന്ന ഏഴു വാർഡുകളിൽ എൽ.ഡി.എഫും, അഞ്ച് വാർഡുകളിൽ ബി.ജെ.പിയും ഒരെണ്ണം വെൽഫയർ പാർട്ടിയും വിജയം കൈവരിച്ചു.യു.ഡി.എഫിൽ നാല് മുസ്ലിം ലീഗ്, നാല് കോൺഗ്രസ്, എൽ.ഡി.എഫിൽ ഏഴു സി.പി.എം, നാലു ബി.ജെ.പി, ഒരു എൻ.ഡി.എ, ഒരു വെൽഫെയർ സ്ഥാനാർത്ഥി എന്നിങ്ങനെയാണ് കക്ഷി നില.വിജയികൾ : 1.തുയ്യം നോർത്ത് – ശ്രീജ .എ.കെ (സി. പി. എം), 2.തട്ടാൻ പടി കെ.പി സിന്ധു (കോൺഗ്രസ്‌), 3.പൊന്നാഴിക്കര കെ.പി അച്ചുതൻ (കോൺഗ്രസ്‌), 4. തറക്കൽ – ഷിജിലാ പ്രദീപ് (ബി.ജെ.പി) 5. പൊൽപ്പാക്കര -സതീശൻ (സി പി.എം), 6 – പെരുമ്പറമ്പ് – ബിന്ദു (ബി.ജെ.പി), 7. വൈദ്യർ പടി – ക്ഷമ റഫീഖ് (സി പി.എം), 8.പൊറൂക്കര – അഡ്വ. കെ. വിജയൻ (സി പി.എം), 9.എടപ്പാൾ അങ്ങാടി – മുനീറ നാസർ (വെൽഫെയർ പാർട്ടി),10. എടപ്പാൾ സെന്റർ – ജുബൈരി യ കല്ലിങ്ങൽ (ലീഗ്), 11. തലമുണ്ട- മിനി ടി.വി (കോൺഗ്രസ്‌) 12. വെങ്ങിനിക്കര ഷോബിക ശിവകുമാർ (ബി.ജെ.പി), 13. പൊൻകുന്ന് – സൈഫുദ്ദീൻ കെ. പി (സി പി.എം), 14. പുലിക്കാട്- രേഷ്മ രാഗേഷ് കെ.എ (കോൺഗ്രസ്‌) 15. കോട്ടപ്പുറം – സീന കോട്ടയിൽ (സി പി.എം), 16. കോലളമ്പ് – പി. ഷൈലജ (സി പി.എം), 17. വൈദ്യർമൂല – ഷാജു കൈതവളപ്പിൽ (ബി.ജെ.പി), 18. പൂക്കരത്തറ – ബുഷ്‌റ ജലീൽ (കോൺഗ്രസ്‌), 19. അയിലക്കാട് ഈസ്റ്റ് – ജനതാ മനോഹരൻ (കോൺഗ്രസ്‌), 20. അയിലക്കാട് വെസ്റ്റ് – കെ.വി മുഹമ്മദ് ലൈസ് (ലീഗ്), 21. തുയ്യം സൗത്ത് പ്രേമൻ കുട്ടത്ത് (എൻ. ഡി.എ)

Related Post

Leave a Reply

Your email address will not be published. Required fields are marked *