Breaking
Tue. Aug 11th, 2026

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി എട്ടാം വർഷത്തിലേക്ക്

തിരൂർ : ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി മികവുറ്റ ചികിത്സാ സൗകര്യ വുമായി എട്ടാം വർഷത്തിലേക്ക്.ആശുപത്രി ഓഹരി ഉടമകളുടെ വാർഷിക ജനറൽ ബോഡി ശനിയാഴ്ച രാവിലെ ഒൻപതിന് തിരൂർ വാഗൺ ട്രാജഡി സ്മാരകടൗൺ ഹാളിൽ നടത്തും. ആശുപത്രിയിലെ ന്യൂറോളജി,കാർഡിയോളജി,പൾമനോളജി തുടങ്ങിയ വിഭാഗങ്ങളും ജനുവരിയോടെ മുഴുവൻ സമയ വിഭാഗങ്ങളാവുന്ന ഗ്യാസ്‌ട്രോ എന്ററോളജി,ഗ്യാസ്‌ട്രോ സർജറി, യൂറോളജി,പ്ലാസ്റ്റിക്ക് സർജറി,ഓങ്കോ സർജറി എന്നിവയും ന്യൂറോ സർജറി, എന്റോ ക്രൈനോളജി എന്നിവയുംചേർന്നാൽ ഐഎംസിഎച്ച് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി യാവുകയാണ്. ഓർത്തോ വിഭാഗത്തിൽ റോബോട്ടിക്ക് സർജറി തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മുട്ടുമാറ്റൽ ശസ്ത്രക്രിയ നടത്തിയ കേന്ദ്രം എന്ന പെരുമയുമുണ്ട്.

19,999 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള നോർമൽ-സിസേറിയൻ പാക്കേജ്,താക്കോൽ ദ്വാര -ലേസർ ശസ്ത്രക്രിയകൾ ,മാക്സിലോ ഫേഷ്യൽ സർജറി,കഷണ്ടി-സൗന്ദര്യ വർദ്ധക ചികിത്സകൾ ,വിഷചികിത്സ ,എമർജൻസി മെഡിസിൻ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ്,സി.ടി സകാൻ ,മൊബൈൽ ഐ.സി.യു ,ഹോം കെയർ വിഭാഗം, പുതുതായി ആരംഭിച്ച നേത്രവിഭാഗം ,ഒപ്റ്റിക്കൽസ്‌ ,മദ്യം -മയക്ക് മരുന്ന് പോലുള്ളവ തടയാനുള്ള വിപുലമായ മൈൻഡ് സയൻസ് വിഭാഗം സ്കോപ്പി വിഭാഗങ്ങൾ ,എന്നിവ നേട്ടങ്ങളിൽ ചിലതാണ്.ആശുപത്രിആരംഭിച്ച രണ്ടാംവർഷംതന്നെ എൻഎബിഎച്ച് അക്രഡി റ്റേഷൻ നേടിയിട്ടുണ്ട്.

ഡയാലിസിസ് യൂണിറ്റ് സർക്കാർ സഹായത്തോടെ പ്രത്യേക ബ്ലോക്കായി പുതിയ കെട്ടിട  ത്തിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഈ സംരംഭം ജനകീയ വിഭവ സമാഹരണ ത്തിലൂടെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെൻ്റ്.ഓഹരി ഉടമകൾ, ഐ.പി, ഒ.പി ചികിത്സ ക്കെത്തിയ പതിനായിരങ്ങൾ, വിദഗ്‌ദ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ, നോൺമെഡിക്കൽ വിഭാഗങ്ങൾ, നാട്ടുകാർ, ദൈനംദിന പ്രവർത്തങ്ങൾക്കാവശ്യമായ മെറ്റീരിയൽസ് എത്തിച്ചു തരുന്നവർ തുടങ്ങി ടീം ഐഎംസിഎച്ച് എന്ന വിശാല കുടുംബത്തിലെ ഓരോരുത്തരുടേയും സഹകരണവും ഇച്ഛാശക്തിയുമാണ് ഈ സ്ഥാപനത്തിന്റെ വിജയമെന്ന് ആശുപത്രി ചെയർമാൻ എ. ശിവദാസൻ അറിയിച്ചു.ഓഹരിയുടമകൾ തിരൂർ ടൗൺ ഹാളിൽ നടക്കുന്ന വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *