Breaking
Tue. Aug 18th, 2026

പൊന്നാനിയിൽ റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ കവർച്ച ‘വീട്ടു ജോലിക്കാരി അറസ്റ്റിൽ’കവര്‍ച്ച ചെയ്തത് 17 പവന്‍ സ്വര്‍ണ്ണവും വിലകൂടിയ വാച്ചും മദ്യവും

പൊന്നാനി:റിട്ടയർഡ് അധ്യാപികയുടെ വീട്ടിൽ നിന്ന് 17 പവന്‍ സ്വര്‍ണ്ണം കവർച്ച ചെയ്ത വീട്ടു ജോലിക്കാരി അറസ്റ്റിൽ.പള്ളപ്രം കക്കൂങ്ങൽ അശ്വതി(38) യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.പൊന്നാനി വിജയമതാ കോൺവെൻറ് സ്കൂളിന് സമീപം താമസിക്കുന്ന വായോധികരായ മിലിട്ടറി ഉദ്യോഗസ്ഥനും ഭാര്യ റിട്ടയർഡ് അധ്യാപികയും താമസിക്കുന്ന വീട്ടിൽ നിന്നും ഒരു വർഷത്തിനിടയിൽ പതിനേഴു പവൻ സ്വർണ്ണ ആഭരണങ്ങളും വിലയേറിയ മദ്യ കുപ്പികളും റാഡോ വാച്ചുമാണ് വീട്ടുജോലിക്ക് എത്തിയ അശ്വതി കവര്‍ച്ച ചെയ്തത്.സംശയം തോന്നിയതിനെ തുടര്‍ന്ന് പൊന്നാനി പോലീസ് അശ്വതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മോഷണം പോയ മദ്യക്കുപ്പി കണ്ടെടുത്തിരുന്നു.തുടര്‍ന്ന് അശ്വതിയെ കസ്റ്റഡിയിൽ എടുത്ത് ശാസ്ത്രീയ മായ രീതിയിൽ തെളിവുകൾ വെച്ച് ചോദ്യം ചെയ്തോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണം പലപ്പോഴായി പണയം വെക്കുകയും വിൽപന നടത്തുകയും ചെയ്തതായി പ്രതി അശ്വതി പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി മഞ്ചേരി വനിതാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌ എസ്.എസ്‌ഐമാരായ ബിബിൻ സിവി,ആന്റോ ഫ്രാൻസിസ്,എ എസ്‌ഐ എലിസബത്ത്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്,പ്രവീൺ,എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അന്വേഷിച്ച് പിടികൂടിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *