Breaking
Mon. Aug 17th, 2026

വിദ്യാർഥികളിലെ മാനസികാരോഗ്യം കർമപദ്ധതി തയാറാക്കണം; വിസ്ഡം സ്റ്റുഡൻസ്

ചങ്ങരംകുളം: വിദ്യാർഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് സമഗ്ര സ്വഭാവത്തിലുള്ള കർമപദ്ധതികൾ തയാറാക്കുന്നതിന് അധികൃതർ മുൻകൈയെടുക്കണമെന്ന് വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലം സമിതി സംഘടിപ്പിച്ച അൽവാൻ വിന്റർ ക്യാംപ് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കിടയിൽ ഉയരുന്ന വിഷാദം, ആത്മഹത്യ പ്രവണത. സാമൂഹിക ആഭിമുഖ്യമില്ലായ്മ തുടങ്ങിയ പ്രവണതകളെ പൊതുസമൂഹവും രക്ഷാകർത്താക്കളും ഗൗരവത്തിലെടുക്കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു.വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലം സെക്രട്ടറി സഹീർ മാറഞ്ചേരി ഉദ്ഘാടനം ചെയ്തു.വിസ്ഡം സ്റ്റുഡൻസ് ചങ്ങരംകുളം മണ്ഡലം പ്രസിഡൻറ് ഇഹ്സാൻ അമീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അസ്ഹർ അബ്ദുറസാഖ് ,ഷാഫി സ്വബാഹി,മുഹ്സിൻ അൻസാരി,വിജ്ദാൻ അൽ ഹിക്മി, നൗഫൽ കോക്കൂർ, റസാഖ് എം , സിനാൻ ബിൻ സലീം,സാഹിൽ റോഷൻ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *