പൊന്നാനി: കേരള കർഷക സംഘം പൊന്നാനി ഏരിയ കമ്മറ്റിക്ക് കീഴിലെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെറുവായ്ക്കരയിലെ മാതൃകാ യുവകർഷകൻ ഷെനീഫിന് മെമ്പർഷിപ്പ് നെൽകികൊണ്ട് കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം രജീഷ് ഊപ്പാല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി വി . രമേഷ് അധ്യക്ഷനായി, പ്രസിഡണ്ട് പി മുരളീധരൻ, ഷാലി പ്രദീപ്, എ. അബ്‌ദുൾ സലാം, ധന്യ എൻവി, പ്രദീപ് കൂരിയിൽ, സി പി സക്കീർ, ജയശങ്കരൻ മാസ്റ്റർ, രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.