Breaking
Tue. Aug 18th, 2026

PCWF എടപ്പാൾ പഞ്ചായത്ത്‌ കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

എടപ്പാൾ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എടപ്പാൾ പഞ്ചായത്ത്‌ കമ്മിറ്റി സ്വീകരണം നൽകി.പഞ്ചായത്ത് കാര്യാലയത്തിന് സമീപം നടന്ന ചടങ്ങിൽ വെച്ച് പി സി ഡബ്യു എഫ് ഭാരവാഹികൾ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെ ഷാൾ അണിയിച്ചു.സി എസ് പൊന്നാനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പി സി ഡബ്യൂ എഫ് കേന്ദ്ര കമ്മിറ്റി അംഗം ഇ പി രാജീവ് മുഖ്യ പ്രഭാഷണം നടത്തി.മുരളി മേലെപ്പാട്ട് അധ്യക്ഷത വഹിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ: ആർ ഗായത്രി,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ സിന്ധു എന്നിവർ ആശംസ പ്രസംഗം നടത്തി.പി കോയക്കുട്ടി മാസ്റ്റർ, എൻ ഖലീൽ റഹ്മാൻ, കെ മുഹമ്മദ് കുട്ടി, ഗായകൻ എടപ്പാൾ ബാപ്പു, പി മുഹമ്മദ് കുട്ടി തുടങ്ങിയവർ ജനപ്രതിനിധികളെ ഷാൾ അണിയിച്ചു.സെക്രട്ടറി നജ്മു എടപ്പാൾ സ്വാഗതവും, ട്രഷറർ ഹിഫ്സു റഹ്മാൻ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *