പൊന്നാനി : ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ ബഡ്സ് സ്കൂളിലെ കുട്ടികളുടെ കായികമത്സരങ്ങൾ ഈശ്വരമംഗലം ന്യൂ യു.പി. സ്കൂളിലെ ടർഫിൽ നടന്നു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭ കൗൺസലർമാരായ നസീമ, സിവി. സുധ, ഷാലി പ്രദീപ്, നസീമ എടക്കരകത്ത്, രാധാകൃഷ്ണൻ, ആയിഷ, സി.ഡി.എസ്. പ്രസിഡന്റ് ധന്യ, അധ്യാപകരായ ജസീല, വീണ, സജിനി തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വംനൽകി.