Breaking
Sun. Aug 16th, 2026

മികച്ച സേവനത്തിന് ആരോഗ്യ വകുപ്പിനും പോലീസിനും ആദരം

എടപ്പാൾ : ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രോത്സവം അച്ചടക്കത്തോടെയും നിയമങ്ങൾ കൃത്യമായി പാലിച്ചും വിജയകരമായി സംഘടിപ്പിച്ചതിന് മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച ആരോഗ്യ വകുപ്പിനെയും ചങ്ങരംകുളം പോലീസ് ഉദ്യോഗസ്ഥരെയും ക്ഷേത്ര ഭരണ സമിതി ആദരിച്ചു.
ഉത്സവത്തിന് മാറ്റ് കൂട്ടുന്നതിന് വെടിക്കെട്ട് നടത്തിയ ടീം നടുവട്ടം, കുളങ്കര വെടിക്കെട്ട് കമ്മറ്റിയെയും ചടങ്ങിൽ ആദരിക്കുകയും മുഴുവൻ കൂത്ത് കമ്മറ്റികളെയും വരവ് കമ്മറ്റികളെയും അഭിനന്ദിക്കുകയും ചെയ്തു.
ആദരിക്കൽ ചടങ്ങിൽ സി വി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ എൻ ഉദയൻ മൊമെന്റോ വിതരണം നടത്തി. എം. ശങ്കരനാരായണൻ, യു. വിശ്വനാഥൻ, എൻ. ചന്ദ്രബോസ് പ്രജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *