Breaking
Sun. Aug 16th, 2026

സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കെഎസ്എസ്പിയു പ്രകടനവും വിശദീകരണവും നടത്തി

ചങ്ങരംകുളം:ശമ്പള പെൻഷൻ പരിഷ്കരണ കമീഷനെ വെക്കാനും ക്ഷാമശ്വാസവും കുടിശികയും നൽകാനും പങ്കാളിത്ത പെൻഷനു പകരം അസ്യൂറെഡ് പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പടപ്പ് ബ്ലോക്ക്‌ കമ്മിറ്റി ചങ്ങരംകുളം സബ് ട്രഷറിക്ക് മുമ്പിൽ പ്രകടനവും വിശദീകരണവും നടത്തി. പി എം സതീശൻ, കെ കൃഷ്ണദാസ്, ടി വി സുബൈദ, അബൂബക്കർ, പി വി കൃഷ്ണൻ പോറ്റി, പി ആർ ഗൗരി എന്നിവർ നേതൃത്വം നൽകി.ബ്ലോക്ക്‌ സെക്രട്ടറി വി വി ഭരതൻ വിശദീകരണം നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *