Breaking
Thu. Aug 6th, 2026

പട്ടാപകൽ പൊതു സ്ഥലത്ത് മദ്യപാനം; വരുമാനം ഭിക്ഷാടനത്തിലൂടെ

പൊന്നാനി: പൊന്നാനിചമ്രവട്ടം ജംഗ്ഷൻ പാലത്തിന് താഴെയിരുന്ന് തട്ടം ധരിച്ച ഒരു സ്ത്രീയും ഒരു പുരുഷനും മദ്യപിക്കുന്നത് വഴിയാത്രക്കാർ ചോദ്യം ചെയ്യുന്നത് അതിലൂടെ പോയ ഒരാൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുകയാണ്. ആന്ധ്ര സ്വദേശികളാ ണെന്ന് തോന്നുന്നു സംസാരത്തിൽ. സ്ത്രീ കാലിന് അസുഖം ആണെന്ന് ധരിപ്പിച്ച് ഊന്നുവടികൾ കുത്തിപ്പിടിച്ചാണ് ഭിക്ഷാടനം നടത്തുന്നത്. കുത്തി പിടിക്കുന്ന വടി കൂടെയുണ്ട്. അതിൻറെ കൂടെ തന്നെ മദ്യക്കുപ്പിയും കാണാം. നാട്ടുകാർ കൂടി പരസ്യ മദ്യപാനം ചോദ്യം ചെയ്തപ്പോൾ ഈ പുരുഷനായ മദ്യപാനി ആളുകളോട് തകർക്കിക്കുകയും പിന്നീട് കൂടുതൽ ആളുകൾ വരുന്നുണ്ടെന്ന് കണ്ടപ്പോൾ മദ്യക്കുപ്പിയുമായി മദ്യപാനി പതുക്കെ അവിടുന്ന് സ്ഥലം വിടുകയുമാണ് ചെയ്തത്. ഇയാൾ ഈ സ്ത്രീയുടെ ഭർത്താവാണെന്നാണ് സ്ത്രീ പറയുന്നത് കാലിന് സുഖമില്ല എന്ന ഭാവേനെ ഭിക്ഷാടനം നടത്തി കിട്ടുന്ന പൈസ കൊണ്ടാണ് ഈ പരസ്യ മദ്യപാനം.
റമദാൻ മാസമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഭിക്ഷാടന മാഫിയ വന്ന് വൻതോതിൽ ജില്ലയിൽ ഭിക്ഷാടനം നടത്തുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *