Breaking
Wed. Jun 17th, 2026

എടപ്പാൾ: യുവജന സൗഹൃദം-എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷി കരുതൽ, സ്ത്രീ പക്ഷ വീക്ഷണം, കാർഷിക സമൃദ്ധിയും സമഗ്ര പാർപ്പിട സംവിധാനവും എന്നിവയ്ക്ക് മുൻതൂക്കം നൽകി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് ശ്രീ എ പി വിമൽ അവതരിപ്പിച്ചു. 12.105 കോടി രൂപ വരവും 12. 035 കോടി ചെലവും 6.92 ലക്ഷം മിച്ചവുമുള്ളതും എല്ലാ മേഖലകളെയും സ്പർശിച്ചു കൊണ്ടുള്ളതും ആയ ബജറ്റ് ആണ് അവതരിപ്പിക്കപ്പെട്ടത്.പൊന്നാനി ബ്ലോക്ക് പരിധിയിലെ സാമൂഹിക കല സാംസ്കാരിക പൈതൃകങ്ങളെ കോർത്തിണക്കി എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ യഥേഷ്ടം സഞ്ചരിക്കാൻ കഴിയുന്ന ഇലക്ട്രിക് വീൽ ചെയറുകൾ, വനിതകൾക്ക് വിവിധ സംരംഭങ്ങൾ , ജീവിതശൈലി രോഗനിയന്ത്രണത്തിന് ആയുള്ള ഓപ്പൺ ജിമ്മുകൾ , വയോജനപാർക്കുകൾ , കാർഷിക ജല സംരക്ഷണ പദ്ധതികൾ , സമഗ്ര പാർപ്പിട പദ്ധതി പട്ടികജാതി ഉന്നതികൾ മാതൃക ഹൗസിംഗ് പ്ലോട്ടുകൾ ആയുള്ള നവീകരണം , കുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായുള്ള പ്രത്യേക പദ്ധതികൾ , സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതികൾ അടക്കമുള്ളവയ്ക്ക് പ്രത്യേക തുക വകയിരുത്തിയിട്ടുണ്ട്.

“യു തോട്ട്സ് ” എന്ന സെമിനാറിലൂടെ യുവാക്കളുടെ അഭിപ്രായങ്ങളും അഭിലാഷങ്ങളും പ്രത്യേകം കേട്ടുകൊണ്ടും ഓരോ മേഖലയിലെയും സ്റ്റേക്ക് ഹോൾഡർ മാരുടെ യോഗം പ്രത്യേകം ചേർന്നു കൊണ്ടും അവയിലെ മാതൃകാപരമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടുമാണ് വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് അഡ്വക്കറ്റ് ആർ.ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീമതി.കെ.എസ്. മഞ്ജുഷ സ്വാഗതം പറഞ്ഞു. വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, മാധ്യമ സുഹൃത്തുക്കൾ അടക്കമുള്ളവർ പങ്കെടുത്തു.അക്കൗണ്ടന്റ് വി.ടി ശങ്കരനാരായണൻ നന്ദി പറഞ്ഞു.ഉച്ചയോടെ ചേർന്ന ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിക്കപ്പെട്ട ബജറ്റിൽ ചർച്ച നടന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി. ശ്രീജിത്ത്, പത്മജ,സന്ദീപ് വിജയൻ,ആസ്യ പറക്കുഴിയിൽ, മുഹമ്മദ് ഹർഷാദ് ഫജർ, ബൽക്കീസ് കൊരണപ്പറ്റ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി വരുംകാല പദ്ധതികളിൽ ഉൾപ്പെടുത്തി സമഗ്രമാക്കുമെന്ന് പ്രസിഡണ്ട് അറിയിച്ചു ചർച്ചകൾക്ക് ശേഷം ഐക്യകണ്ഠേന ബജറ്റ് അംഗീകരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *