Breaking
Mon. Aug 17th, 2026

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ നിൽക്കാൻ സ്ത്രീകൾ പരിശ്രമിക്കണം. അടിമത്വ മനോഭാവം അവർ വെടിയണം. സ്ത്രീകൾക്ക് ഏർപ്പെടാൻ പറ്റുന്ന ധാരാളം തൊഴിൽ സംരംഭങ്ങൾ ഉണ്ടെന്നും അവ കണ്ടെത്തി അതിൽ വനിതകൾ ഭാഗവാക്കാകണമെന്നും അവർ പറഞ്ഞു. മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റി തണൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കദീജ മൂത്തേടത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് പ്രതിനിധി എം.എം. കദീജ സമാപന പ്രസംഗം നിർവ്വഹിച്ചു.
വിവിധ സംരംഭങ്ങൾ നടത്തുന്ന തണൽ അംഗങ്ങളെയും എഴുപത് വയസ്സ് കഴിഞ്ഞ അംഗങ്ങളെയും പഞ്ചായത്ത് വൈ. പ്രസിഡൻ്റ് കദീജ മൂത്തേടത്ത് ആദരിച്ചു. സുഹറാബി സ്വാഗതം എ. മുബാറക് മാസ്റ്റർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *