ചങ്ങരംകുളം: കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എ.എസ് ഐ
രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം. പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണ്ണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണ്ണംവീണ്ടെടുത്ത അന്വേഷണ സംഘത്തിലെ അംഗമായിരുന്ന രാജേഷ് മലപ്പുറംജില്ലാ പോലീസ് മേധാവിക്ക് കീഴിൽ പ്രവർത്തിക്കുന്നതിരൂർ ഡി വൈ എസ് പി യുടെ നേതൃത്തിലുള്ള സ്ക്വോഡ് അംഗംകൂടിയാണ്.പന്താവൂരിലെ ഇർഷാദ്കൊലക്കേസ് ഉൾപ്പടെയുള്ള ജില്ലയിലെ പലപ്രധാന കേസുകൾക്കും തുമ്പുണ്ടാക്കാൻരാജേഷ് കൂടി പങ്കാളിയായ ടീമിന് കഴിഞ്ഞിട്ടുണ്ട്. പൊന്നാനിയിൽ500 പവൻ സ്വർണ്ണം കവർന്ന കേസിൽ കൃത്യമായ അന്വേഷണംനടത്തി പ്രതികളെ പിടികൂടിയ സംഘത്തിലുംരാജേഷ് പ്രധാന പങ്കാളിയാണ്. തിരൂർ ഡിവൈഎസ്പിയായിരുന്ന ബാലകൃഷ്ണൻപൊന്നാനി സി ഐ ആയിരുന്ന ജലീൽ കറുത്തേടത്ത്, പൊന്നാനിഎസ് ഐ അനിൽകുമാർ, തിരൂർ ഡി വൈ എസ് പി ഓഫീസിലെ എസ് ഐ നവീൻ സീനിയർ സിവിൽ പോലീസ്ഓഫീസർഹരീഷ്, നിലമ്പൂർ എസ് ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ് ഐജയപ്രകാശ്, എ എസ് ഐ ജയപ്രകാശ്,സീനിയർ സിവിൽ ഓഫീസർമാരായ നാസർ, ഉദയകുമാർ, ഉണ്ണിക്കുട്ടൻ,എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണമികവിന് പുരസ്കാരംലഭിച്ചത്. തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ ബഹു:സംസ്ഥാന പോലീസ്മേധാവി മെഡൽ വിതരണം ചെയ്യും
കേസന്വേഷണ മികവിന് ചങ്ങരം കുളം സ്റ്റേഷനിലെ എ എസ് ഐ രാജേഷിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം

