Breaking
Mon. Aug 17th, 2026

വ്രതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദയ പാലീയേറ്റീവിൻ്റെ കർമ്മരംഗത്ത് നിറസാന്നിദ്ധ്യമായി മുരളി മേലേപ്പാട്ട്’.
ശരീരം തളർന്നു കിടപ്പിലായ വർ, നട്ടെല്ലിന് ക്ഷതം സംഭവിച്ചവർ, ക്യാൻസർ ബാധിച്ചവർ,കിഡ്നി രോഗികൾ, തളർവാതം മൂലം കിടപ്പിലായവർ, മാനസിക രോഗികളുൾപ്പെടെയുള്ളവരെ വീട്ടിൽ ചെന്ന് പരിചരിച്ചു ആവശ്യമുള്ള മരുന്നുകൾ സൗജന്യമായി നല്കി വരുന്ന എടപ്പാൾ ദയപാലിയേറ്റീ വിൻ്റെ പതിനേഴ് അംഗ കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ടാണ് മുരളി മേലേപ്പാട്ട്.പി ഹിഫ് സുറഹ്‌മാൻ പ്രസിഡണ്ടും ,സെയ്ത് മുഹമ്മദ് സെക്രട്ടറിയും, ജലീൽ ട്രഷററുമായ 17 അംഗ കമ്മിറ്റിയാണ് ഈ സംഘത്തെ മുന്നോട്ട് നയിക്കുന്നത് . ഗവർമെൻ്റിൽ നിന്ന് ആനുകൂല്യ ങ്ങളൊന്നും തന്നെ ഇന്നുവരെ ദയ പാലിയേറ്റീവിന്ലഭിച്ചിട്ടില്ലെങ്കിലും ഉദാരമതികളായ
പൊതുജനങ്ങളുടെ സംഭാവനയിലൂടെ സംഭരിക്കുന്ന ധനസഹായമാണ് പാലിയേറ്റീവിൻ്റെ വരുമാന മാർഗ്ഗം.

ഏകദേശം രണ്ട് ലക്ഷത്തോളം രൂപ മാസത്തിൽ ചിലവ് വരുന്ന കാര്യക്ഷമമായ സേവനമാണ്ചെയ്തു വരുന്നത്. റംസാൻ മാസത്തിൽ പിരിവായും മറ്റും ലഭിക്കുന്ന സഹായംകൊണ്ടാണ്ഒരു വർഷത്തെ പ്രവർത്തനത്തിനുള്ള പണം കണ്ടെത്തുന്നത്. രണ്ടു വാഹനങ്ങളിലായി എടപ്പാൾ മേഖലയിലെ ’21 വാർഡുകളിൽ കിടപ്പിലായ രോഗികളുടെ വീട്ടിൽ ഡോക് ടറും നേഴ്സും വളണ്ടിയറുമായി വീടുകളിൽ പോയി പരിചരണം നൽകിവരുന്നു .കഴിഞ്ഞ 26 വർഷമായി മുരളി മേലേപ്പാട്ട് എല്ലാ ബുധനാഴ്ചയും ഈ രോഗികളുടെ വീട്ടിൽ എത്തി പരിചരണം നൽകിവരുന്നു. റംസാൻ മാസത്തിൽ പരിസരപ്രദേശത്തുള്ള എല്ലാ പള്ളികളിൽ നിന്നും ബക്കറ്റ് പിരിവ് നടത്തിവരുന്നു. നിരാലമ്പരായ കിടപ്പ് രോഗികൾക്കുള്ള മരുന്നിനും പരിചരണ ത്തിനു മുള്ള ചിലവിലേക്കു വേണ്ടിയാണ് പിരിവുകൾ.

റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആരാരുമില്ലാത്തവരെ താമസിപ്പിച്ചു പരിപാലിച്ചു വരുന്ന ‘എടപ്പാൾ സഹായി,സംഘത്തിൻ്റെ സെക്രട്ടറിയും കൂടിയാണ് മുരളി മേലേപ്പാട്ട്, നോമ്പ് തുറക്കാനുള്ള ഈത്തപഴങ്ങളും വെള്ളവും കൂടെ കരുതിയാണ് തൻ്റെയാത്രകളെല്ലാം .എല്ലാവർഷവും നോമ്പ് എടുക്കാറുണ്ടെങ്കിലും പൂർത്തിയാക്കാൻ കഴിയാറില്ലഎന്നാൽ ഈ വർഷം 30 നോമ്പും പൂർത്തീകരിക്കണം എന്നാണ് ആഗ്രഹം ‘വിശപ്പ് കഷ്ടപ്പാട് തൻ്റെയും വേദനയാണെന്ന തിരിച്ചറിവാണ് നോമ്പ് എടുക്കാനുള്ള ആത്മവിശ്വാസം നൽകിയത്. മനസ്സിന് ശാന്തിയും ശരീരത്തിന് ഉന്മേഷവും നോമ്പ് തുറക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയുമാണ്
റംസാൻ വൃത മനു ഷ്ഠിക്കാൻ പ്രചോദനമായതെന്ന് മുരളി മേലേപ്പാട്ട്പറയുന്നു. പരേതനായ മാധവൻ മാസ്റ്ററാണ് അച്ഛൻ.

അയിലക്കാട് എഎംഎൽപി സ്ക്കൂളിൽ പ്രധാന അധ്യാപിക യായിരുന്ന പരേതയായ സാവിത്രി ടീച്ചറാണ് അമ്മ . ഭാര്യ: ശോഭന പൊന്നാനി ഗേൾസ് ഹയർ സെക്കൻ്ററിസ്ക്കൂൾ റിട്ടയേഡ് ടീച്ചർ.മകൻ ഡോ.വിഷ്ണു മുരളിമേലേപ്പാട്ട് എം ബി ബി എസ്, എംഡി ,പീഡിയാട്രീഷൻ, പെരുമ്പടപ്പ് പുത്തൻ പള്ളി കെ എം എം ആശുപത്രിയിലും , മരുമകൾ ഡോ. ശില്പ എം ബി ബി എസ്, എംഡി , ഡിൻ ബി ഡിഎം തൃശൂർ അമല മെഡിക്കൽ കോളേജിലെ നെഞ്ച് രോഗ വിദഗ്ദ യായും സേവനം ചെയ്യുന്നു. ഭൂമിയിലുള്ളവർക്ക് കരുണ ചെയ്താൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എന്ന നബിവചനം അർത്ഥവത്താണെന്നതിൻ്റെ വ്യക്തമായ തെളിവാണ് താനും തൻ്റെ കുടുംബവുമെന്ന് മുരളി മേലേപ്പാട്ട് പറഞ്ഞു.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *