Breaking
Sun. Aug 16th, 2026

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, എ.എസ്. സുബിത, വി. സുമതി, ആസിയ പറകുഴിയിൽ, ഫർഹാന ഷബീർ അലി,എസ്.ജിതേഷ്, എൻ. ചന്ദ്രബോസ്‌ ,സുനിത വിനോദ്,സെക്രട്ടറി ആർ.രാജേഷ്, Dr. എം.എച്ച്.മുഹമ്മദ് ഫസൽ, W. രഞ്ജിത്ത് ലാൽ,സി. സരള , സതീഷ് അയ്യാപ്പിൽ ,കെ.ജി. നിനു, റഹീം അലിയാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ , അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ ,ഹരിത കർമ്മസേനാംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *