Breaking
Mon. Aug 17th, 2026

പൊന്നാനിയിൽ പ്രചാരണത്തിന് തുടക്കമിട്ട് കെ.പി. നൗഷാദ് അലി

പൊന്നാനി : മണ്ഡലത്തിൽ തിര ഞ്ഞെടുപ്പ് പ്രചാരണത്തിനു തുട ക്കമിട്ട് കെ.പി. നൗഷാദ് അലി. മു നിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പി ച്ച പ്രകടനത്തോടെ യായിരുന്നു തുടക്കം. കോൺഗ്രസിൻ്റെ ഔദ്യോ ഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടുമുൻപാണ് കെ.പി. നൗഷാദ് അലിയും പ്രവർത്തകരും ചൊവ്വാഴ്ച വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചാരണ ത്തിന് തുടക്കംകുറിച്ചത്. പ്രകടനം ചന്തപ്പടിയിൽ എത്തിയപ്പോഴേക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടായി.പൊന്നാനി മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിത്വം ഉറ പ്പിച്ച രീതിയിലായിരുന്നു കെ.പി. സി.സി. ജനറൽ സെക്രട്ടറിയായ കെ.പി. നൗഷാദ് അലിയുടെ പ്രവർ ത്തനം. തൃക്കാവ് നിന്നു തുടങ്ങിയ പ്രകടനം കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു. ശിങ്കാരിമേള ത്തിന്റെ അകമ്പടിയോടെ നടന്ന പ്രകടന ത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിര ന്നു. സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം യു.ഡി.എഫ്. നേതാക്കളും പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *