Breaking
Sat. Jul 25th, 2026

സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതാണ് യുഡിഎഫ് പ്രകടന പത്രിക: ശശി തരൂർ

തവനൂർ : കേരളത്തിന്റെ പൊതുകടം വർദ്ധിക്കുന്നത് സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന് ശശി തരൂർ എം പി അഭിപ്രായപ്പെട്ടു. ആ പ്രതിസന്ധിയെ പ്രതിരോധിക്കാൻ ആവശ്യമായ ഫലപ്രദമായ നടപടികൾ ഇടത് സർക്കാരിന് കൈക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.സാമ്പത്തിക സ്ഥിരതയും ജനജീവിതത്തിന്റെ നിലവാരം ഉയർത്തുന്നതുമായ പദ്ധതികളാണ് യുഡിഎഫ് അവതരിപ്പിച്ച പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തവനൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മറവഞ്ചേരിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകടന പത്രികയിലെ പ്രധാന നിർദ്ദേശങ്ങളും വികസന ലക്ഷ്യങ്ങളും വിശദീകരിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് യുഡിഎഫ് നേതൃത്വം നൽകുമെന്ന് വ്യക്തമാക്കി.യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി. ബാവഹാജി ഉൾപ്പെടെ നിരവധി നേതാക്കൾ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *