ചങ്ങരംകുളം : മേഖലയിൽ നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹജ്ജാജിമാർക്ക് ചങ്ങരംകുളം മേഖല മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി, മേഖല പ്രസിഡന്റ് എ വി അഹമ്മദ് അദ്യക്ഷത വഹിച്ചു, സ്റ്റേറ്റ് മുസ്‌ലിം ലീഗ് സെക്രട്ടേറിയെറ്റ് മെമ്പർ അശ്റഫ് കോക്കൂർ ഉത്ഘാടനം ചെയ്തു,അഷ്‌റഫ് അഷറഫി ക്ലാസ്സെടുത്തു, സി എം യൂസഫ്,ഷാനവാസ് വട്ടത്തൂർ,അശ്‌റഫ് സഹദി, അഷ്‌റഫ് സഖാഫി,സഫ്‌വാൻ മൗലവി,കെ വി മുഹമ്മദ് മൗലവി,അഡ്വ. കെ എ ബക്കർ,കെ വി സൈഫുദ്ധീൻ, ടി വി അഹമ്മദുണ്ണി പ്രസംഗിച്ചു.

