Breaking
Sun. Aug 16th, 2026

ഹോട്ടലുകള്‍ അടഞ്ഞ് കിടന്നു’ജനങ്ങള്‍ വലഞ്ഞു ‘ആശ്വാസമായി ഹോസ്പിറ്റല്‍ കാന്റീനുകള്‍

ചങ്ങരംകുളം:ഗ്യാസ് വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥനത്ത് ഹോട്ടല്‍ ഉടമകള്‍ കടയടച്ച് നടത്തിയ പ്രതിഷേധം ജനങ്ങളെ വലച്ചു.ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളും അടഞ്ഞ തോടെ ഭക്ഷണം ലഭിക്കാതെ വന്നതാണ് യാത്രക്കാരെയും തൊഴിലാളികളെയും വലച്ചത്.സമരം ശ്രദ്ധയില്‍ പെടാതെ ഭക്ഷണം കരുതാതെ പുറത്തിറങ്ങിയ ദീര്‍ഘദൂര യാത്രക്കാരാണ് ഹോട്ടല്‍ സമരത്തിന്റെ ഇരകളായവരില്‍ കൂടുതലും.മറ്റു യാത്രക്കാരും തൊഴിലാളികളും ഹോട്ടല്‍ സമരത്തില്‍ വലഞ്ഞെങ്കിലും ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനുകള്‍ പലര്‍ക്കും ആശ്വാസമായി.കാലത്ത് മുതല്‍ തന്നെ കാന്റീനുകളില്‍ വലിയ തിരക്കാണ് അനുഭവ പ്പെട്ടത്.തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാട്ടിലേക്ക് തിരിച്ച ഇതര സംസ്ഥാന തൊഴിലാളി കള്‍ തിരിച്ചെത്താതിരുന്നതാണ് കാന്റീനുകാര്‍ക്ക് ആശ്വാസമായത്.

ഇതര സംസ്ഥാന തൊഴിലാളി കള്‍ കൂടി എത്തിയിരുന്നെങ്കില്‍ കാന്റീനിലെത്തുന്നവര്‍ക്ക് നല്ല രീതിയില്‍ ഭക്ഷണം കൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് കാന്റീന്‍ ഉടമകള്‍ പറഞ്ഞു. ഹോട്ടലുകള്‍ അടഞ്ഞെങ്കിലും കാന്റീനുകള്‍ ആശ്വാസമായെന്ന് ഡ്രൈവര്‍മാരും തൊഴിലാളികളും പറഞ്ഞു.1500 രൂപയുണ്ടായിരുന്ന ഗ്യാസ് വില 3500 ലതികം രൂപ കൊടുത്ത് വാങ്ങി ഭക്ഷണം പാകം ചെയ്താല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാവുമെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്.ചായക്കും ചെറുകടികള്‍ക്കും ഊണിനും വരെ പല ഹോട്ടലുകളിലും ഇതിനോടകം വില വര്‍ദ്ധിപ്പിച്ച് കഴിഞ്ഞു.ഗ്യാസ് വിലയും മറ്റു അവശ്യവസ്തുക്കളുടെ വിലയും ഇതെ രീതിയില്‍ വര്‍ദ്ധന തുടര്‍ന്നാല്‍ ഇനിയും ഭക്ഷണത്തിന് വില വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണെന്നും പല സ്ഥാപനങ്ങളും അടച്ച് പൂട്ടലിന്റെ വക്കിലാണെന്നും ഹോട്ടലുടമകള്‍ പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *