Breaking
Tue. Sep 8th, 2026

പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

തൃത്താല : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ 36-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂറ്റനാട് രാജീവ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം C. V. Balachandran ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ആശയങ്ങൾ ആധുനിക ഇന്ത്യയുടെ വളർച്ചയ്ക്ക് അടിത്തറയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് തൃത്താല നിയോജകമണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ. സുനിൽകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ബാലൻ, പി. ബാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി, ടി. ശശിരേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, ബാവ മാളിയേക്കൽ, പി.എം. മോഹൻദാസ്, പി. രാജീവ്, മുരളി മൂത്താട്ട്, കുഞ്ഞുമോൻ മാവറ, കെ.പി.എം. ഷെരീഫ്, പി.യു. ബാവ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *