Breaking
Sat. Jul 25th, 2026

വിരമിക്കുന്ന സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാരും പള്ളിക്കമ്മിറ്റിയും കല്ലൂർ ക്ഷേത്ര കമ്മിറ്റിയും ചേർന്ന് യാത്രയയപ്പ് നൽകി

തവനൂർ: അയങ്കലം കല്ലൂർ ബദർപള്ളി, മജിനൽ ഉലും മദ്രസ എന്നീ സ്ഥാപനങ്ങളിൽ 32 വർഷക്കാലം സേവനമനുഷ്ഠിച്ച സി കെ മുഹമ്മദ് മുസ്ലിയാർ എന്ന ഹാജി ഉസ്താദിന് നാട്ടുകാർ, പള്ളിക്കമ്മിറ്റി, മദ്രസ കമ്മിറ്റി, കല്ലൂർ ക്ഷേത്ര കമ്മിറ്റി എന്നിവർ ചേർന്ന് യാത്രയയപ്പ് നൽകി.
കെ കെ ഖാദർ സ്വാഗതം പറഞ്ഞു, ഇ പി റസാക്കിന്റെ അധ്യക്ഷത വഹിച്ചു, മറവഞ്ചേരി മഹല്ല് ഖത്തീബ്
മുഹ്സിൻ അഹസരി മുഖ്യ പ്രഭാഷണം നടത്തി. എ കെ മുഹമ്മദ്, വി വി മൊയ്തുണ്ണി ഹാജി, വി വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ക്ഷേത്ര കമ്മറ്റി പ്രതിനിധികളായ പ്രവീൺ പി, ഉണ്ണികൃഷ്ണൻ, ഇ പി കുഞ്ഞു, മൊയ്തീൻ, വി വി അബ്ദുള്ള, ഇ പി അഷ്റഫ് മുസ്‌ലിയാർ, മുസ്തഫ മുസ്ലിയാർ, അബ്ദുറഹിമാൻ മുസ്‌ലിയാർ, റസാക്ക് മുസ്ലിയാർ ആശംസകൾ നേർന്നു, ഹാജി ഉസ്താദ് മറുപടി പ്രസംഗം നടത്തി. കെ കെ നൗഷാദ് നന്ദിയും പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *