സ്വർണവിലയിലെ മാറ്റങ്ങൾ കേരളത്തിൽ സ്വർണ വിപണിയെ കാര്യമായി ബാധിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും സ്വർണ ഉൾപ്പെടെയുള്ള വിപണികളിൽ വലിയ അസന്തുലിതാവസ്ഥയും അരക്ഷിതാവസ്ഥയും നില നിൽക്കുന്നുണ്ട്. ഇന്ത്യയിൽ ഇന്ധന വിലയുൾപ്പെടെ ഇതിൻ്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്നിരുന്നു. അവശ്യ സാധനങ്ങളുടെ വിലയും വർധിക്കുകയാണ്.
അതിനിടെ സ്വർണ വിലയിൽ അസന്തുലിതാവസ്ഥ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നേരിയ കുറവ് സ്വർണ വിലയിൽ അനുഭവപ്പെട്ടിരുന്നെങ്കിലും അത് ആശ്വാസത്തിന് വകയുണ്ടാക്കുന്നതായിരുന്നില്ല. 112320 രൂപയായിരുന്നു ഇന്നലത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില ഒരു ഗ്രാമിന് അത് 14040 രൂപയായിരുന്നു.
എന്നാൽ അതിൽ നിന്നും വലിയ മാറ്റമുണ്ടായിക്കൊണ്ട് ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയായിരിക്കുയാണ്. 13,645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില താഴേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് വരും ദിവസങ്ങൽ ഇനിയും കുറയുമോ എന്നാണ് വിദഗ്ധർ ഉൾപ്പെടെ നിരീക്ഷിക്കുന്നത്.
