Breaking
Thu. Oct 1st, 2026

വയനാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തുരങ്കപ്പാത: ചൂരൽമല മുതൽ പോത്തുകല്ല് വരെ 2 കിലോമീറ്റർ തുരങ്കം

വയനാട്, മലപ്പുറം ജില്ലകളെ ബന്ധിച്ചു തുരങ്കപ്പാത പദ്ധതിയുമായി സംസ്ഥാന സർക്കാർ. വയനാട് മേപ്പാടി ചൂരൽമലയിൽനിന്നു മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ല് വരെ വിഭാവനം ചെയ്യുന്ന പുതിയ റോഡിനെ ബന്ധിപ്പിച്ചാണു വനമേഖലയിൽ 2 കിലോമീറ്റർ തുരങ്കം. 2500 കോടി രൂപ ചെലവാകുമെന്നു കണക്കാക്കുന്ന പോത്തുകല്ല്–ചൂരൽമല തുരങ്കപ്പാത പദ്ധതിക്കായി ബജറ്റിൽ ടോക്കൺ തുക വകയിരുത്തി. വയനാട് അതിർത്തിയായ അരണപ്പുഴ മുതൽ മലപ്പുറം മുണ്ടേരി വരെ പഴയ കൂപ്പ് റോഡ് നിലവിലുണ്ട്. ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്ന പാലം നന്നാക്കാനുൾപ്പടെ ‘റീബിൽഡ് ചൂരൽമല’ പദ്ധതിയിൽപെടുത്തി കഴിഞ്ഞ സർക്കാർ 33.96 കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചിരുന്നു. 9 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ ചൂരൽമല മുതൽ അട്ടമല വരെ 2.5 കിലോമീറ്റർ ദൂരത്തിൽ റോഡ് നവീകരണവും പൂർത്തിയാക്കി.

വനഭൂമിയിലെ തടസ്സങ്ങൾക്കൂടി ഇല്ലാതാക്കി പദ്ധതി യാഥാർഥ്യമായാൽ വയനാടിന്റെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാകും. നിലവിൽ മേപ്പാടിയിൽനിന്നു നിലമ്പൂരിലെത്താൻ 102 കിലോമീറ്റർ ചുറ്റിക്കറങ്ങണം. തുരങ്കപ്പാത യാഥാർഥ്യമായാൽ ഈ ദൂരം 48 കിലോമീറ്റർ ആയി കുറയും. ബെംഗളൂരുവിൽനിന്നുകൊച്ചിയിലേ ക്കുള്ള ദൂരത്തിൽ 70 കിലോമീറ്റർ കുറവുണ്ടാകും. ടൂറിസം മേഖലയിൽ പുത്തനുണർവേകും. വിഴി‍ഞ്ഞം, വല്ലാർപാടം ചരക്കുനീക്കവും ഏളുപ്പമാകും.വെറും 12 കിലോമീറ്റർ പുതിയ റോഡ് പണിതാൽ രണ്ടു ജില്ലകളെയും എളുപ്പത്തിൽ ബന്ധിപ്പിക്കാം. ഇതിൽ 4 കിലോമീറ്റർ കൃഷിവകു പ്പിനു കീഴിലുള്ള മുണ്ടേരി ഫാമിലൂടെയാണു കടന്നുപോകുന്നത്. വനംവകുപ്പിന്റെ കീഴിലുള്ള ശേഷിക്കുന്ന ഭൂമിയിലാണു തുരങ്കം വരിക. എലിവേറ്റഡ് ഹൈവേയും പരിഗണനയിലുണ്ട്. വനംവകുപ്പിന്റെ നിഷേധാത്മക സമീപനത്താലാണ് ചൂരൽമല–പോത്തുകല്ല് പാത പദ്ധതി നടത്തിപ്പു പലപ്പോഴും തടസ്സപ്പെട്ടതെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *