Breaking
Mon. Aug 10th, 2026

തിരുനാവായയിൽ മാസങ്ങൾ തികയും മുമ്പേ റോഡ് പൊട്ടിത്തുടങ്ങി; കലക്ടർക്ക് പരാതിയുമായി നാട്ടുകാർ

തിരുനാവായ: വർഷങ്ങളായി തകർന്നുകിടക്കുന്ന സൗത്ത് പല്ലാർ–തൈക്കൻകുറ്റൂർ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി നിർമ്മിച്ച റോഡ് മാസങ്ങൾ തികയും മുമ്പേ തകർന്നുതുടങ്ങി.
കുറ്റിക്കോളി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് തിരുത്തി ഭാഗത്ത് നിർമ്മാണം പൂർത്തിയാക്കിയ റോഡാണ് മൂന്ന് മാസം തികയും മുമ്പേ തകർന്നുതുടങ്ങിയത്.
റോഡിന്റെ ഇരുവശത്തും കോൺക്രീറ്റോട് കൂടിയാണ് നിർമ്മാണം പൂർത്തിയാക്കിയിരുന്നത്. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ആവശ്യമായ ഉദ്യോഗസ്ഥ മേൽനോട്ടം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ശാസ്ത്രീയമായ രീതിയിൽ ഇന്നത്തെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ റോഡ് പുനർനിർമിക്കണമെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ സൗത്ത് പല്ലാർ യൂത്ത് ലീഗ് കമ്മിറ്റിക്ക് പരാതി നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *