Breaking
Mon. Aug 17th, 2026

ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും

മാറഞ്ചേരി: പരിച്ചകം എ എം എൽ പി സ്‌ക്കൂളിൽ വായന വാരത്തോടനുബന്ധിച്ചുള്ള പത്രിക പ്രകാശനം കവി രുദ്രൻ വാരിയത്ത് നിർവഹിച്ചു.പ്രധാനാധ്യാപകൻ ശ്രീകാന്ത് വികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എംടിഎ പ്രസിഡണ്ട് തെസ്നി കെ എച്ച് അധ്യക്ഷത വഹിച്ചു.ഷിഗല്ലോസ് രോഗ പ്രതിരോധത്തെക്കുറിച്ചും നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചും മാറഞ്ചേരി പി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റജിൻ ശങ്കർ, ജെ പി എച്ച് എൻ താര എന്നിവർ ക്ലാസെടുത്തു. ചടങ്ങിൽ സാഹിത്യകാരായ എ.ടി അലി, രുദ്രൻ വാരിയത്ത് എന്നിവർ അവരുടെ സാഹിത്യ കൃതികൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.റിട്ട അധ്യാപിക കെ ചാന്ദു ബീഗം, കെ ഷീജ, സുമൈറ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *