Breaking
Tue. Sep 8th, 2026

ജില്ലാ സാഹിത്യോത്സവ് :എടപ്പാളിന്റെ ഹൃദയം കവർന്ന് പാട്ടുകച്ചേരി

എടപ്പാൾ: 10 , 11, 12 തീയതികളിൽ എടപ്പാൾ ടൗണിൽ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ പ്രചരണാർത്ഥം പ്രോജക്ട് കൗൺസിൽ സംഘടിപ്പിച്ച “എടപ്പാൾ പാടുന്നു” ഗാനാസ്വാദന പരിപാടി ശ്രദ്ധേയമായി. പഴമപ്പാട്ട്, ഓർമ്മ പാട്ട് കത്തുപാട്ട്,പടപ്പാട്ട് ഖിസ്സപ്പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങി വിവിധ ഗാനങ്ങളാൽ എടപ്പാളിന്റെ മനം കവർന്നു.കേരളത്തിലെ പ്രമുഖ ഗായകരും മുൻകാല സാഹിത്യോത്സവ് പ്രതിഭകളും അണിനിരന്ന പാട്ടുവിരുന്ന്, പഴമയുടെയും പുതുമയുടെയും ഹൃദ്യാനുഭവമായി.ജനപ്രിയ ഗാനങ്ങളിലൂടെ മാപ്പിളകലാകാരന്മാർ സദസ്സിനെ ആസ്വാദനത്തിന്റെ പാരമ്യതയിലെത്തിച്ചു.എടപ്പാൾ ടൗണിന് വേറിട്ട അനുഭവം സമ്മാനിച്ച പരിപാടിക്ക് പ്രശസ്ത ഗായകരായ വിടൽ കെ മൊയ്തു , പി ടി എ ആനക്കര ,റഷീദ് കുമരനെല്ലൂർ ,കുഞ്ഞുമോൻ പടിഞ്ഞാറങ്ങാടി നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *