Breaking
Tue. Sep 8th, 2026

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കണ്ടനകം ഡിവിഷൻ മെമ്പർ ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.ജനപ്രതിനിധികളും പൊതുപ്രവർത്തകരും തമ്മിലാണ് മത്സരം സംഘടിപ്പിച്ചത് പരിപാടി മലപ്പുറം ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ പി എസ് ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇത്തരത്തിൽ ജനകീയമായ പിന്തുണ അനിവാര്യമാണെന്നും പോലീസ് ഒരു വലിയ ദൗത്യമാണ് ഏറ്റെടുത്തിട്ടുള്ളത് ലക്ഷ്യം കാണും വരെ ഈ ജനപിന്തുണ കൂടെയുണ്ടാക്കണമെന്നും അഭിപ്രായപ്പെട്ടു.ചടങ്ങിൽ കണ്ടനകം ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി പി ശ്രീജിത്ത് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, അഡ്വ രഞ്ജിത്ത് തൊറയാറ്റിൽ, കെ വി നാരായണൻ, സിപി അബ്ദുള്ള തവനൂർ, കെജി ബെന്നി, ചട്ടിക്കൽ മാധവൻ, ഇ പി രാജീവ്, സി ആർ മനോഹരൻ, സി വി സന്ധ്യ, ബഷീർ തുറയാറ്റിൽ, രാജഗോപാൽ കണ്ടനകം, പ്രകാശൻ കാലടി, കെ ജി ബാബു, കരീം പോത്തന്നൂർ, കണ്ണൻ നമ്പ്യാർ, പ്രണവ് ചന്ദ്രൻ, സുജീഷ് നമ്പ്യാർ, പ്രണവ് കോലത്തറ, സുബീഷ് തവനൂർ എന്നിവർ സംസാരിച്ചു.വിജയികൾക്ക് തവനൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ വി എസ് ജോയ് സമ്മാനദാനം നിർവഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *