Breaking
Tue. Sep 8th, 2026

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യേത്സവിന്റെ ഭാഗമായി പ്രൊജക്ട് കൗൺസിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ടൗണിന്റെ സമഗ്ര വികസനവും ജില്ലാ , താലൂക്ക് വിഭജനവും ചൂടേറിയ ചർച്ചയായി.ഉദ്ഘാടനം ചെയ്ത നിയോജക മണ്ഡലം എം.എൽ എ, എടപ്പാളിൽ ഇതുവരെ ജന സാന്ദ്രതയുടെ ഭാഗമായി സംഭവിച്ച സ്വാഭാവിക നഗര വികസനം മാത്രമേ സാധ്യമായിട്ടുള്ളുവെന്നും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് ആസൂത്രിത ശ്രമങ്ങളും സർക്കാർ നടപടികളും വേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.പോലീസ് സ്റ്റേഷനു പുറമെ ബസ് സ്റ്റാന്റും മിനി സിവിൽ സ്റ്റേഷനും റിംഗ് റോഡുകളും ഉടൻ യാഥാർത്യമാക്കാനുളള ശ്രമങ്ങളാരംഭിച്ചതായും അദ്ദേഹം അറിയിച്ചു.കേരള മുസ്‌ലിം ജമാഅത്ത് വെസ്റ്റ്‌ ജില്ലാ സെക്രട്ടറി വാരിയത്ത് മുഹമ്മദലി മോഡറേറ്ററായി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൽ മജീദ് പുത്തനത്താണി വിഷയാവതരിപ്പിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അല്ല എം എ നജീബ് ,അഡ്വ.പി.പി മോഹൻ ദാസ് , വി കെ എം ഷാഫി,എം എ രോഹിത്ത്, ഇബ്റാഹീം മൂതൂർ,എൻ ആർ അനീഷ്, സുരേഷ് ഇ നായർ , നഹൽ റഫീഖ്, ഫിറ്റ് വൽ ഹസൻ ,പി റഫീഖ് അഹ്സനി പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *