Breaking
Sat. Jul 11th, 2026

കുറ്റിപ്പുറം: കുറ്റിപ്പുറം കാംഗപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട്, കുറ്റിപ്പുറം ഭാഗത്ത് പാലത്തോട് ചേർന്നുള്ള സർവീസ് റോഡിന്റെ വീതി നിലവിൽ മൂന്നര മീറ്റർ മാത്രമായതിനാൽ ഈ ഭാഗത്ത് അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ആബിദ് വരിക്കപ്പുലാക്കലിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സ്ഥല സന്ദർശനവും ചർച്ചയും നടത്തി.സന്ദർശനത്തിൽ KIIFB-യെ പ്രതിനിധീകരിച്ച് Lead Project Examiner (Transportation) ശ്രീ. ജിതിൻ എം. എസ്., Project Examiner (Transportation) ശ്രീ. പ്രമോദ് എസ്., Inspection Engineer ശ്രീ. അരുണ്‍ കുമാർ എസ്. എന്നിവർ പങ്കെടുത്തുKIIDC-യെ പ്രതിനിധീകരിച്ച് Project Coordinator ശ്രീ. ലഖൻ മുരാരി, Project Engineer ശ്രീ. റഹീസ് പി. എന്നിവരും RITES-നെ പ്രതിനിധീകരിച്ച് Project Engineer ശ്രീ. ടി. എം. രാജും പങ്കെടുത്തു.

സർവീസ് റോഡിന്റെ നിലവിലെ സാഹചര്യം ഉദ്യോഗസ്ഥർ നേരിൽ വിലയിരുത്തി. വിഷയത്തിൽ കൂടുതൽ സാങ്കേതിക പഠനങ്ങൾ നടത്തി, അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.അതോടൊപ്പം, അലുക്കൽ ബാപ്പു എന്ന വ്യക്തിയുടെ കിണർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ, റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം മാത്രം ഏറ്റെടുത്ത് ശേഷിക്കുന്ന ഭാഗത്തുള്ള കിണർ സംരക്ഷിക്കുന്ന തരത്തിൽ സ്ലാബ് സ്ഥാപിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.പൊതുജനങ്ങളുടെ യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം പ്രദേശവാസികളുടെ ന്യായമായ ആശങ്കകൾക്കും പരിഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *